ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

നമ്മുടെ രാജ്യത്തിന്റെ പൗരാണിക ജീവിതത്തിന്റെ അധികാര കേന്ദ്രവും നിയമസംവിധാനവും
സമന്വയിച്ച ഗ്രാമീണ ഭരണ സ്ഥാപനമായിരുന്നു പഞ്ചായത്ത്. പഞ്ച എന്ന അഞ്ചിനെ ദ്യോതിപ്പി
ക്കുന്ന സംസ്കൃത പദമാണ് പഞ്ചായത്ത് എന്ന പദത്തിന് നിദാനം. അഞ്ചുപേരടങ്ങുന്ന ഗ്രാമീണ
ഭരണ സമിതിയെയാണ് പഞ്ചായത്ത് എന്ന് വിളിച്ചുവരുന്നത്. ഭരണ സമിതിയുടെ അംഗസംഖ്യ കാലാ
തരത്തിൽ വർദ്ദിക്കുകയും പഞ്ചായത്ത് എന്ന പേര് ചരിത്രം ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ത്യയിലെ
എല്ലാ ഭാഷകളിലും ഓരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് പഞ്ചായത്ത് ഗ്രാമജീവി
തത്തിന്റെ കണ്ണും കാതും ഗന്ധവും രുചിയും സ്പർശവുമായ ഈ പഞ്ചായത്തുകൾ സാമൂഹിക ജീവി
തത്തിന്റെ പഞ്ചേന്ദ്രിയങ്ങളായി ബ്രട്ടീഷ് ആദിപത്യകാലം വരെ ഇന്ത്യയിൽ നില നിന്നുവന്നു. എ
ന്നാൽ അധികാരവും നിയമവും രാഷ്ട്ര സങ്കൽപ്പത്തിന്റെ ഭാഗമായതോടെ അധികാരവും നീതി
ന്യായ വ്യവസ്ഥയും പഞ്ചായത്തുകളുടെ ഭാഗമല്ലാതാവുകയും ക്രമേണ പഞ്ചായത്തുകളുടെ ഗ്രാമീണ
സ്വാധീനം ദുർബലമാവുകയും ചെയ്തു.
സ്വാതന്ത്ര്യാനന്തരം തദ്ദേശസ്വയംഭരണം സാർവ്വദേശീയമായ ഒരാശയമായി വളർച്ച പ്രാപിക്കു
കയും നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യാനന്തര സമൂഹത്തിൽ പഞ്ചായത്തുകൾ കൂടുതൽ കരുത്താർന്ന
പ്രാദേശിക സംവിധാനമായി പുന:സൃഷ്ടിക്കപ്പെടുകയും ചെയ്തു. സമാന്തരമായി വികസന ബ്ലോക്കു
കളുടെ നയങ്ങളും പ്രയോഗിക്കപ്പെട്ടു. അങ്ങിനെ ഗ്രാമീണ മേഖലയിലെ കാർഷിക വളർച്ചയിലും
തൊഴിലവസര സൃഷ്ടിയിലും വികസന ബ്ലോക്കുകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിസ്തുലമായ
പങ്ക് വഹിച്ചു.
ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ഗ്രാമവികസന മേഖലയിൽ ഒട്ടേറെ പരീക്ഷ
ണങ്ങൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം 1948ൽ ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പൈലറ്റ്
പ്രോജക്ടിന്റെ തുടർച്ച എന്ന നിലയിലാണ് വികസന ബ്ലോക്കുകൾ എന്ന സങ്കല്പ്പം രംഗപ്രവേശനം
ചെയ്യുന്നത്. ദേശീയ വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി 1952 ഒക്ടോബർ മാസത്തിലാണ്
നമ്മുടെ രാജ്യത്ത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസുകൾ നിലവിൽ വന്നു തുടങ്ങിയത്. മദിരാശി സംസ്ഥാ
നത്തിന്റെ ഭാഗമായിരുന്ന അന്നത്തെ കേരളത്തിൽ ഫർക്കാ ഡവലപ്മെന്റ് എന്ന പേരിലാണ് വിക
സന ബ്ലോക്കുകൾ രൂപീകൃതമാവുന്നത്.
1954 ൽ തലശ്ശേരി ഫർക്ക് കേന്ദ്രീകരിച്ച് തലശ്ശേരി ഫർക്കാ ഡവലപ്മെന്റ് ഓഫീസ് നിലവിൽ
വന്നു. തലശ്ശേരി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിന്റെ ആദ്യരൂപം തലശ്ശേരി ഫർക്ക് മാത്രമായിരുന്നു.
ശക്തമായ ജനസമ്മർദ്ദത്തെ തുടർന്ന് പ്രവർത്തനപരിധി കൂത്തുപറമ്പ്, മട്ടന്നൂർ ഫർക്കകൾ കൂടി തല
ശ്ശേരി ഫർക്ക് ഡവലപ്മെന്റ് ഓഫീസിന്റെ ഭാഗമാക്കി. ശ്രീ നെട്ടൂർ. പി. ദാമോദരരനായിരുന്നു ആദ്യത്തെ
ബി. ഡി. ഒ
1956 ൽ കൂത്തുപറമ്പ്, മട്ടന്നൂർ ഫർക്കകൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് ബ്ലോക്ക് അനുവദിക്ക
പ്പെട്ടു. ആ വർഷം നവംബർ മാസത്തിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു.
സ്വാതന്ത്ര്യസമര സേനാനിയും കാസർകോഡ് സ്വദേശിയുമായ ശ്രീ. എ. അച്ചുതനായിരുന്നു ആദ്യത്തെ
ബി. ഡി. ഒ.
ആസൂത്രിത ദേശീയ വികസനത്തിന്റെ ഭാഗമായി ബ്ലോക്കുകളിൽ ദ്രുതഗതിയിൽ ഉല്പാദന
സാമൂഹിക പ്രവർത്തനങ്ങൾ നടന്നു. ഇത് പ്രദേശത്തിന്റെ വികസനത്തെ സ്വാധീനിച്ചിരുന്നു. ആദ്യ
ഘട്ടങ്ങളിൽ കൃഷിക്കും ജലസേചനത്തിനും മുന്തിയ പരിഗണന നൽകിയുള്ള പ്രവർത്തനങ്ങളായി
രുന്നു. കാർഷിക മേഖലയിലെ രാസവളപ്രയോഗങ്ങളും കൃഷി രീതികളും പരമ്പരാഗത കൃഷിക്കാരെ
ബോധ്യപ്പെടുത്താൻ ഗ്രാമസേവകൻ (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ) പെടാപ്പാട് പെട്ടിരുന്നു. അക്കാ
ലത്ത് ജലസേചന പദ്ധതികളും ബ്ലോക്ക് ധാരാളമായി ഏറ്റെടുത്തിരുന്നു. ഇന്ന് നേരിട്ടുള്ള കാർഷിക
വികസന പ്രവർത്തനങ്ങൾ ബ്ലോക്ക് പ്രവർത്തന പരിധിയിൽ വരുന്നില്ല.