പൊതു ആസ്തി

പൊതു ആസ്തികൾ

രൂപീകൃതമായിട്ട് വർഷം പിന്നിടുന്ന ബ്ലോക്ക് പഞ്ചായത്താണ് പാനൂർ. ജനങ്ങളുടെ വികസന ആവശ്യങ്ങൾക്ക് മുൻഗണന നൽകിയതിനാൽ കഴിഞ്ഞവർഷം തനത് ആസ്തി ആർജ്ജിക്കാനായിട്ടില്ല. രൂപീകൃത സമയത്ത് കൈമാറികിട്ടിയ എസ്റ്റേറ്റ് ഭൂമിയും കെട്ടിടവും കിണറും മാത്രമാണ് പൊതു ആസ്തിയായിട്ടുള്ളത്. പതിമൂന്നാം പഞ്ചവത്സര കാലയളവിൽ ആസ്ഥാന മന്ദിരം ഉൾപ്പടെ ഘടക സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യവും ഒരുക്കേതു്. ആസ്ഥാനം വാടക കെട്ടിടത്തിൽനിന്ന് കഴിഞ്ഞ ഒരു വർഷം മുമ്പാണ് സ്വന്തമായുള്ള കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറിയത് ഇതിനോട് ചേർന്ന് തന്നെ ക്ഷീര വികസന ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവയും സ്വന്തമായുള്ള കെട്ടിടത്തിൽ താൽക്കാലികമായി പ്രവർത്തിക്കുന്നു. പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനം ഉദ്ഘാടനഘട്ടത്തിലാണ്.